Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bollywood News

പു​തി​യ കാ​ല​ത്തെ അ​ഭി​നേ​താ​ക്ക​ൾ ഭാ​ഗ്യ​വാ​ന്മാർ: ക​രി​ഷ്മ ക​പു​ർ

ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​താ​രം ക​രി​ഷ്മ ക​പു​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ക്രൈം ​ത്രി​ല്ല​ർ വെ​ബ് സീ​രീ​സ്, ബ്രൗ​ൺ പ്ര​മു​ഖ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സി​റ്റി ഓ​ഫ് ഡെ​ത്ത് എ​ന്ന നോവലിനെ ആ​സ്പ​ദ​മാ​ക്കി അ​ഭി​ന​യ് ദേ​വ് സം​വി​ധാ​നം ചെ​യ്ത സീ​രീ​സി​ൽ റീ​ത്ത ബ്രൗ​ൺ എ​ന്ന കൊ​ൽ​ക്കൊത്തക്കാ​രി​യാ​യ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യുടെ കഥാപാത്രമാണ് ക​രി​ഷ്മ കൈകാര്യം ചെയ്യുന്നത്.

ദീ​ർ​ഘ​നാ​ളു​ക​ൾ​ക്കുശേ​ഷം കാമ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ ത​ന്‍റെ പു​തി​യ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും ക​രി​യ​റി​ലെ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും ക​രി​ഷ്മ ക​പു​ർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീ​രീ​സി​ൽ വ​ള​രെ കു​റ​ച്ച് മാ​ത്രം സം​സാ​രി​ക്കു​ന്ന, എ​ന്നാ​ൽ ഉ​ള്ളി​ൽ വ​ലി​യൊ​രു വി​ഷാ​ദ​വും വൈ​കാ​രി​ക ഭാ​ര​വും പേ​റു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് റീ​ത്തയെന്ന് കരിഷ്മ പറഞ്ഞു:
റീ​ത്ത​യു​ടെ ശ​രീ​ര​ഭാ​ഷ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം, അ​വ​ൾ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സ​മ്മ​ർദം എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ അ​ഭി​ന​യ് ദേ​വു​മാ​യി ഒ​ട്ടേ​റെ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. അ​ധി​കം സം​സാ​രി​ച്ചി​ല്ലെ​ങ്കി​ലും അ​വ​ളു​ടെ വേ​ദ​ന പ്രേ​ക്ഷ​ക​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടും.

ത​നി​ക്ക് പൂ​ർ​ണ തൃ​പ്തി ന​ൽ​കു​ന്ന​തും വ്യ​ത്യ​സ്ത​വു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്ര​മേ ഇ​നി ചെ​യ്യൂ എ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. മഹാനഗരത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങി​യ ഈ ​സീ​രീ​സി​ലെ അ​ഭി​ന​യം ഏ​റെ ആ​സ്വ​ദി​ച്ചു. അഭിനയ​ലോ​ക​ത്തേ​ക്ക് എ​ത്തി​യി​ട്ട് 35 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. കരിയറിലെ തു​ട​ക്ക​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് സി​നി​മാ നി​ർ​മാ​ണ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​ന്നു. പ​ണ്ടൊ​ക്കെ കൃ​ത്യ​മാ​യ തി​ര​ക്ക​ഥ പോ​ലു​മി​ല്ലാ​തെ​യാ​ണ് അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് ചി​ത്രീ​ക​ര​ണ​ത്തി​ന് മു​ൻ​പ് വ​ലി​യ രീ​തി​യി​ലു​ള്ള വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹി​ന്ദി സി​നി​മ​ക​ളി​ലും സീ​രീ​സു​ക​ളി​ലും അ​ധി​കം കാ​ണാ​ത്ത കൊൽക്കത്ത​യു​ടെ യ​ഥാ​ർ​ഥ അ​ന്ത​രീ​ക്ഷ​മാ​ണ് ബ്രൗ​ണി​ൽ ദൃ​ശ്യാ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​സ്ത​ക​ത്തി​ന്‍റെ പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ന​ഗ​ര​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും, ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മു​ൻ​പേ പ്രേ​ക്ഷ​ക​രോ​ടു സം​സാ​രി​ക്കു​ന്ന​ത് കൊൽക്കത്ത ന​ഗ​ര​മാ​യി​രി​ക്കു​മെ​ന്നും സം​വി​ധാ​യ​ക​ൻ അ​ഭി​ന​യ് ദേ​വ് പ​റ​ഞ്ഞു.

Movies

ആണുങ്ങൾക്ക് പ്രായംകുറഞ്ഞ സ്ത്രീയെ വിവാഹം കഴിക്കാം, സ്ത്രീകളതു ചെയ്താൽ പ്രശ്നം: മലൈക അറോറ

വിവാഹമോചനത്തിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന സമീപനത്തെക്കുറിച്ച് തുറന്നു പറ‍ഞ്ഞ് നടി മലൈക അറോറ.

പുരുഷന്മാർ അവരേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കുന്നത് പ്രശംസിക്കപ്പെടുകയും എന്നാൽ അതേകാര്യം സ്ത്രീകൾ ചെയ്യുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുകയാണെന്നും മലൈക പറഞ്ഞു. മുംബൈയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മലൈക അറോറ.

‘സ്ത്രീകൾ ശക്തരാകുന്നതിന്‍റെ പേരിൽ നിരന്തരം ജഡ്ജ് ചെയ്യപ്പെടും. ഞാൻ എന്ന സ്ത്രീയെ രൂപപ്പെടുത്തുന്നതിൽ ചില പുരുഷന്മാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ, ഒരു പുരുഷൻ വിവാഹമോചനം നേടുകയും അവനെക്കാൾ പകുതി പ്രായമുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്യുന്നത് പ്രശംസിക്കപ്പെടും.

ഇതേ കാര്യം ഒരു സ്ത്രീ ചെയ്യുമ്പോൾ, അവളെ ചോദ്യം ചെയ്യും. ‘അവൾ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? അവൾക്ക് വിവേകമില്ലേ? എന്നൊക്കെയാകും ചോദ്യം. ഇത്തരം സ്റ്റീരിയോടൈപ്പുകൾ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു.

മലൈക അറോറയുടെ വ്യക്തിജീവിതം നിരന്തരം വാർത്തകളിൽ ഇടംപിടിച്ച ഒന്നാണ്. അർബാസ് ഖാനുമായുള്ള വിവാഹമോചനവും 12 വയസിന്‍റെ പ്രായവ്യത്യാസമുള്ള അർജുൻ കപൂറുമായുള്ള ബന്ധവും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അർബാസും മലൈകയും 2017 ൽ ആണ് വേർപിരിഞ്ഞത്. ഇവർക്ക് ഒരു മകനാണുള്ളത്.

മലൈക 2016 മുതൽ അർജുൻ കപൂറുമായി ഡേറ്റിംഗ് ആരംഭിച്ചിരുന്നു. വർഷങ്ങളോളം നീണ്ട ഡേറ്റിംഗിന് ശേഷം ഇരുവരും വേർപിരിഞ്ഞുവെന്ന് അടുത്തിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. അതേസമയം, 2023 ഡിസംബറിൽ അർബാസ് മേക്കപ്പ് ആർട്ടിസ്റ്റ് ഷുറ ഖാനെ വിവാഹം കഴിച്ചു. 2025 ഒക്ടോബർ അഞ്ചിന് ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു.

Movies

ഇത് എന്‍റെ ജീവിതാവസനം വരെ നിലനിൽക്കും; ധർമേന്ദ്രയുടെ വിയോഗത്തിൽ ഹേമമാലിനി

ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ചാണ് ധർമേന്ദ്ര വിട വാങ്ങിയതെന്നും അദ്ദേഹം ഇല്ലാത്തതിന്‍റെ ശൂന്യത ജീവിതാവസനം വരെ നിലനിൽക്കുമെന്നും നടി ഹേമമാലിനി. ധർമേന്ദ്രക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്.

ധരം ജി... അദ്ദേഹം എനിക്ക് പലതുമായിരുന്നു. സ്നേഹനിധിയായ ഭർത്താവ്, ഞങ്ങളുടെ കുട്ടികളായ ഇഷയുടെയും അഹാനയുടെയും ആരാധ്യനായ പിതാവ്, സുഹൃത്ത്, തത്ത്വചിന്തകൻ, വഴികാട്ടി, കവി, എല്ലാ ആവശ്യങ്ങൾക്കും ഓടിച്ചെല്ലാൻ കഴിയുന്ന വ്യക്തി, അങ്ങനെ പലതുമായിരുന്നു. വാസ്തവത്തിൽ, അദ്ദേഹം എനിക്ക് എല്ലാമായിരുന്നു! നല്ല സമയങ്ങളിലൂടെയും ചീത്ത സമയങ്ങളിലൂടെയും ഞങ്ങൾ എപ്പോഴും കടന്നുപോയിട്ടുണ്ട്. സൗമ്യവും ഹൃദ്യവുമായ പെരുമാറ്റംകൊണ്ട് അദ്ദേഹം എന്‍റെ എല്ലാ കുടുംബാംഗങ്ങളുടെയും സ്നേഹത്തിന് പാത്രമായി.

ഒരു പൊതു വ്യക്തിത്വം എന്ന നിലയിൽ, കഴിവിനും പ്രശസ്തിക്കുമപ്പുറമുള്ള അദ്ദേഹത്തിന്‍റെ വിനയം അദ്ദേഹത്തെ വ്യത്യസ്തനാക്കി. ചലച്ചിത്രമേഖലയിൽ അദ്ദേഹത്തിന്‍റേതായി നിലനിൽക്കുന്ന പ്രശസ്തിയും നേട്ടങ്ങളും എന്നെന്നേക്കുമായി നിലനിൽക്കും.

എന്‍റെ വ്യക്തിപരമായ നഷ്ടം വിവരണാതീതമാണ്. അത് സൃഷ്ടിച്ച ശൂന്യത എന്‍റെ ജീവിതകാലം മുഴുവൻ നിലനിൽക്കും. വർഷങ്ങളോളം ഒരുമിച്ചു ജീവിച്ചതിന് ശേഷം നിരവധി നല്ല നിമിഷങ്ങളുടെ എണ്ണമറ്റ ഓർമകൾ അവശേഷിപ്പിച്ച് അദ്ദേഹം പോയിരിക്കുന്നു.’ ഹേമമാലിനി കുറിച്ചു.

നവംബർ 24ന് ആണ് ധർമേന്ദ്ര അന്തരിച്ചത്. മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

Movies

വീ​ട്ടി​ൽ ബോ​ധ​ര​ഹി​ത​നാ​യി വീ​ണു; ന​ട​ൻ ഗോ​വി​ന്ദ ആ​ശു​പ​ത്രി​യി​ൽ

വീ​ട്ടി​ൽ ബോ​ധ​ര​ഹി​ത​നാ​യി വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ൻ ഗോ​വി​ന്ദ​യെ മും​ബൈ ജുഹു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് 61-കാ​ര​നാ​യ താ​രം ബോ​ധ​ര​ഹി​ത​നാ​യി നി​ല​ത്ത് വീ​ണ​ത്. ഉ​ട​നെ ത​ന്നെ ആ​ശു​പ​ത്രി​യെ​ല​ത്തി​ച്ച താ​ര​ത്തി​നെ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വി​ധേ​യ​നാ​ക്കി.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ഗോ​വി​ന്ദ​യ്ക്ക് സ്വ​ന്തം റി​വോ​ൾ​വ​റി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ ഇ​ട​തു​കാ​ലി​ൽ വെ​ടി​യേ​റ്റി​രു​ന്നു. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​ന്ന് വെ​ടി​യു​ണ്ട പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Movies

ന​ട​ൻ ധ​ർ​മേ​ന്ദ്ര ആ​ശു​പ​ത്രി വി​ട്ടു; ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടെ​ന്ന് കു​ടും​ബം

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​ശ്സ്ത ന​ട​ൻ ധ​ർ​മേ​ന്ദ്ര ആ​ശു​പ​ത്രി വി​ട്ടു.

വീ​ട്ടി​ൽ ചി​കി​ത്സ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ആ​യ​ത്.

ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു എ​ന്ന രീ​തി​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് മ​ക​ൾ ഇ​ഷാ ഡി​യോ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 

 

Latest News

Corehub Up